മണ്ണാര്‍ക്കാട്: മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും ആദരിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത.
തെങ്കര ഡിവിഷനില്‍ ഉള്‍പ്പെട്ട വിവിധ മേഖലകളിലെ കര്‍ഷകരെയാണ് ആദരിച്ചത്. മികച്ച കര്ഷയായി കോമളം പുത്തന്‍പുര, കേരകര്ഷനായി റഷീദ് വളയകോടന്, റബര്‍ കര്ഷകന് തോമസ് കുപ്പുഴക്കല്, തേനീച്ച കര്ഷകന് കുഞ്ഞിമുഹമ്മദ് മൂക്കിലായി, ക്ഷീര കര്ഷകന് രാജന് കുന്തിപ്പാടത്ത്, മുതിര്‍ന്ന കര്ഷകന് ദിവാകരന് കൊങ്ങംപറമ്പില്, കര്‍ഷക തൊഴിലാളി ദമ്പതിമാരായി വേലായുധന്- പാഞ്ചാലി, കുട്ടികര്‍ഷകനായി കാശിനാഥ്, ആടുകര്ഷകന് രാമന് കോറ്റിയോട്, ദേവകി കൂടാംതൊടി, ജാതികര്ഷകന് മണി പാടയില്‍, വീരാന്‍ക്കുട്ടി വെള്ളാപ്പുള്ളി തുടങ്ങിയവരെയും കൂടാതെ അമ്പതിലധികം കര്‍ഷകരെയും ആദരിച്ചു.
തെങ്കര ഗ്രാമപഞ്ചായത്ത് മെംബര്‍ കെ.പി. ജഹീഫ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെംബര്‍ ജസീന ഹംസക്കുട്ടി, കുരിക്കള്‍ സെയ്ത്, വട്ടോടി വേണുഗോപാല്‍, ആറ്റക്കര ഹരിദാസ്, ഷമീര്‍ പഴേരി, ആരിഫ് മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ആര്.അഭിനയക്ക് സമ്മാനമായി സ്റ്റഡി ടേബിളും നല്കി.